About

20 Hearts Spices

ഓരോ കുടുംബത്തിനും ഏറ്റവും വലിയ സ്വത്ത് എന്നത് ആ കുടുംബത്തിന്റെ ആരോഗ്യം തന്നെയാണ്. ആരോഗ്യമുള്ള കുടുംബത്തിനു മാത്രമേ ഐശ്വര്യവും, സമ്പത്തും, സമാധാനവും വന്നു ചേരൂ. അതിനു നമുക്ക് മായമില്ലാത്ത, കലർപ്പില്ലാത്ത, വിഷം ചേരാത്ത ഭക്ഷണ സാധനങ്ങൾ ആവശ്യമാണ്. ഈ ആശയത്തെ മുന്നിൽ കണ്ട് 20 പേരുടെ ചിന്തകൾക്കൊടുവിൽ, 20 ഹൃദയങ്ങളിൽ നിന്നും വന്ന ഒരു വാക്കാണ് ’20 Hearts Spices’.

എന്താണ് '20 Hearts Spices'?

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന KLM (Kerala Labour Movement) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ കീഴിൽ തൃക്കൊടിത്താനം ഫൊറോന, ചാഞ്ഞോടി St.സെബാസ്ററ്യൻസ് പള്ളി ഇടവക അംഗങ്ങളായ St.ജോസഫ് സംഘത്തിന്‍റെ ഒരുമയുടെ, ഒത്തു ചേരലിൽ വിരിഞ്ഞ ആശയമാണ് 20 Hearts Spices.
നമ്മുടെ നാട്ടിലുള്ള കർഷകരെയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കലർപ്പില്ലാത്ത, മായമില്ലാത്ത, വിഷമുക്തമായ ഭക്ഷണ സാധനങ്ങളുടെ ശേഖരണവും വിതരണവും എന്ന ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു വർഷക്കാലം ആയി ഞങ്ങൾ നടത്തി വന്ന അക്ഷീണ പ്രയത്നം ഫല പ്രാപ്തിയിൽ എത്തിയതിൽ ഞങ്ങൾക്ക് ഏറെ ചാരിതാർഥ്യം ഉണ്ട്.

20 Hearts Spices ൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ: മുളകുപൊടികൾ (കാശ്‍മീരി, വറ്റൽ. DD etc ), മല്ലിപൊടി, മഞ്ഞൾ പൊടി, കടല, പയർ തുടങ്ങി 18 ഇനം ഉൽപ്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.

ഓർഡർ ചെയ്യാൻ +91 7909201720 എന്ന നമ്പറിൽ വിളിക്കുകയോ WhatsApp ൽ മെസ്സേജ് അയക്കുകയോ ചെയ്യുക.

ഉദ്ഘാടനം

സംരംഭകത്വത്തിന് വ്യത്യസ്ത മുഖം നൽകി കെ എൽ എമ്മി ന്റെ നേതൃത്വത്തിൽ “20 Hearts Spices” കുന്നന്താനം തോട്ടപ്പടിയിൽ തിരുവല്ല M L A മാത്യു ടി തോമസും ചങ്ങനാശ്ശേരി M L A ജോബ് മൈക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു K L M അതിരൂപത ഡയറക്ടർ fr. ജോൺ വടക്കേകളം ചാഞ്ഞോടി സെയിന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ റോയി തൂമ്പുകൾ കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീദേവി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മേഴ്സി റോയ് എന്നിവർ സന്നിഹിതരായിരുന്നു

ആദ്യ വിൽപ്പന

“20 Hearts Spices” കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാദർ ജോസഫ് വാണിയപുരയ്ക്കൽ നിർവഹിച്ചു കെ എൽ എം അതിരൂപത ഡയറക്ടർ ജോൺ വടക്കേകളം, ചാഞ്ഞോടി സെൻറ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാദർ റോയ് തൂമ്പുകൾ ,സഹവികാരി ഫാദർ എബി പുതുശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Chat with us!
20 Hearts Spices
Hello
Can we help you?